എന്താണ് എച്ച് ഡി ആര്‍ എവിടെയാണത് ഉപയോഗിക്കേണ്ടത് ?

നമ്മുടെ ഫോണ്‍ ക്യാമറകളില്‍ HDR എന്ന് എഴുതിക്കണ്ടിട്ടില്ലേ. അതെന്താണെന്നറിയാമോ ? HD എന്ന് കേട്ടാൽ നമുക്ക് പെട്ടെന്നോർത്തെടുക്കാനാവുക ഹൈഡെഫിനിഷൻ എന്നായിരിക്കും. ആദ്യമൊക്കെ ഹൈ ക്വാളിറ്റിയില്‍ ചിത്രമെടുക്കാനാണ് ഈ മോഡ് എന്ന് ഞാനും തെറ്റിദ്ധരിച്ചിരുന്നു. ഹൈഡെഫിനിഷൻ എന്നതല്ല HDR ന്റെ പൂര്‍ണരൂപം. അത് ഹൈ ഡൈമനാമിക് റേഞ്ച് എന്നാണ്.

എന്താണ് ഹൈഡൈനാമിക് റേഞ്ച് ?

ഒരു ഫോട്ടോയിലെ ഏറ്റവും വെളിച്ചംള്ള കുറവുള്ള പിക്സലും കൂടുതലുള്ള പിക്സലും തമ്മിലുള്ള അനുപാതമാണ് ഡൈനാമിക് റേഞ്ച്. പുറകിലെ പ്രോജക്ടറില്‍ പ്രസന്റേഷൻ കാണിച്ച് അവതരിപ്പിക്കുന്ന വ്യക്തിയുടെ ഫോചുരുക്കിപ്പറഞ്ഞാല്‍ വെളിച്ചവ്യത്യാസമുള്ള സ്ഥലത്ത് നല്ല ചിത്രങ്ങള്‍ കിട്ടാനാണ് HDR ഉപയോഗിക്കുന്നത്ട്ടോ എടുക്കാൻ ശ്രമിച്ചിട്ടില്ലേ നിങ്ങൾ, അപ്പോഴെങ്ങനെയാണ് സാധാരണയായി ഫോട്ടോ ലഭിക്കാറ് ? സ്ക്രീൻ ഫോക്കസ് ചെയ്താല്‍ ആള് ഇരുട്ടത്താകും. ആളെ ഫോക്കസ് ചെയ്താലോ സ്ക്രീൻ ഒരു വെള്ള നിറത്തിലായിരിക്കും ലഭിക്കുക. ഇവിടെ നാം എടുക്കുന്ന ഫോട്ടോയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ലൈറ്റിന്റെ അളവ് വ്യത്യസ്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് HDR രക്ഷക്കെത്തുന്നത്.

എങ്ങനെയാണ് HDR പ്രവര്‍ത്തിക്കുന്നത്.

ഒരു ഫോട്ടോ എടുക്കുന്നതിന് പകരം മൂന്ന് ഫോട്ടോ തുടര്‍ച്ചയായെടുക്കുകയാണ് HDR ചെയ്യുന്നത്. എക്സ്പോഷര്‍ കൂട്ടിയും വളരെ കുറച്ചും മിഡില്‍ ആയും ഓരോ ഫോട്ടോകളെടുക്കുന്നു. എക്സ്പോഷര്‍ കൂട്ടിയെടുത്ത ഫോട്ടോയില്‍ വെളിച്ചമുള്ള ഭാഗം മുഴുവനായി നഷ്ടപ്പെട്ട രീതിയിലും ഇരുട്ടുള്ള ഭാഗത്ത് അത്യാവശ്യം ക്ലിയറായും ഫോട്ടോ ലഭിക്കുമ്പോള്‍ എക്സ്പോഷര്‍ കുറച്ചെടുത്ത ഫോട്ടോയില്‍ ഇരുട്ട് ഭാഗം കൂടുതല്‍ ഇരുണ്ട് ഒന്നും കാണാതെയും വെളിച്ചം കൂടുതലുള്ള ഭാഗത്ത് വ്യക്തമായും പടം ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങളില്‍ വ്യക്തതയുള്ള ഭാഗങ്ങൾ കൂട്ടിച്ചേര്‍ത്താല്‍ എല്ലായിടവും വ്യക്തതയുള്ള ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. അപ്പോള്‍ വെളിച്ചവ്യത്യാസമുള്ള സ്ഥലത്താണ് ഈ HDR ഓണ്‍ ചെയ്ത് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായല്ലോ..

Middle exposure ൽ എടുത്ത ചിത്രം
Low exposure ൽ എടുത്ത ചിത്രം
High exposure ല് എടുത്ത ചിത്രം photo : kmccoy wikimedia commons

ഈ ചിത്രങ്ങൾ പ്രോസസ് ചെയ്ത ശേഷം കിട്ടുന്ന ചിത്രം താഴെ.

Final image

ഈ മൂന്ന് ചിത്രങ്ങളും പ്രോസസ് ചെയ്യാൻ സമയമെടുക്കുന്നതുകൊണ്ടാണ് HDR മോഡില്‍ ഫോട്ടോയെടുക്കുമ്പോള്‍ അല്പ സമയം ഡിലേ വരുന്നത്. മിക്ക ഫോണുകളിലും HDR ല്‍ ഫോട്ടോയെടുത്താല്‍ HDR ലും അല്ലാതെയും ഓരോ ഫോട്ടോ വെച്ച് ലഭിക്കും.

എപ്പോഴൊക്കെയാണ് HDR ഉപയോഗിക്കേണ്ടത് ?

  • ലാന്റ്സ്കേപ്പ് ഇമേജുകള്‍ : ലാന്റ്സ്കേപ് ചിത്രങ്ങളെടുക്കുമ്പോള്‍ ആകാശം കൂടുതല്‍ വെളുത്ത് പോവുകയും ഭൂമി കറുത്ത് പോവുകയും ചെയ്യാം. അതുപോലെ തിരിച്ചും. ഇത്തരം സന്ദര്‍ഭത്തില്‍ HDR മികച്ച ചിത്രങ്ങള്‍ നൽകും.
  • സൂര്യവെളിച്ചത്തിലെടുക്കുന്ന പോര്‍ട്ട്റൈറ്റ് : കൂടുതല്‍ വെളിച്ചമുള്ള സന്ദര്‍ഭത്തിലും HDR ഉപയോഗിക്കാം. ഒരാളുടെ മുഖത്ത് അധികം വെളിച്ചമായാലും ഫോട്ടോ നന്നാവില്ലല്ലോ.
  • പുറകില്‍ നിന്ന് വെളിച്ചം വരുന്ന സ്ഥലങ്ങളിൽ : ചിലപ്പോള്‍ ഫോട്ടോയെടുക്കുമ്പോള്‍ ആകെ ഇരുട്ടായിപോകുന്നത് ശ്രദ്ധിച്ച് കാണും. കാരണം പുറകിലെ ജനലിലൂടെയോ മറ്റോ വരുന്ന ലൈറ്റ് ആയിരിക്കും. ഇവിടെയും HDR ലെടുക്കുന്ന ഫോട്ടോയ്ക്ക് വ്യക്തത കൂടുതലായിരിക്കും.

എവിടെയെല്ലാം HDR ഉപയോഗിക്കരുത് ?

നിങ്ങുന്ന വസ്തുക്കളുള്ള ഫ്രെയിമില്‍ – ആളുകള്‍ നടക്കുന്നതോ വാഹനങ്ങള്‍ പോകുന്നതോപോലുള്ള അനങ്ങുന്ന വസ്തുക്കളുടെ ഫോട്ടോയെടുക്കുമ്പോള്‍ HDR വിപരീതഫലമാണ് ചെയ്യുക. മൂന്ന് ഫോട്ടോ എടുക്കുമ്പോള്‍ നടക്കുന്നയാളുടെ സ്ഥാനം മാറും പിന്നെ നമുക്ക് കിട്ടുന്നത് ബ്ലറായ ഫോട്ടോയായിരിക്കും.

ഹൈ കോണ്ട്രാസ്റ്റ് സീൻ : ചില ചിത്രങ്ങൾക്ക് ഡാർക്ക് ആയിരിക്കും ഭംഗി. ഉദാഹരണത്തിന് വല്ല നിഴലോ മറ്റോ ഫോട്ടോ എടുക്കുമ്പോള്‍ HDR ഇട്ടാല്‍ ആ നിഴലിന്റെ ഡാര്‍ക്ക്നെസ്സ് കുറയുകയും ഫോട്ടോയുടെ ഭംഗി ഇല്ലാതാവുകയും ചെയ്യും.

One comment

Leave a Reply to Dragon Warrior Cancel reply

Your email address will not be published. Required fields are marked *